'ദുഖമുണ്ടെങ്കിലും ശല്യമൊഴിഞ്ഞു കിട്ടിയെന്നു ചിന്തിക്കുന്ന മകൻ’; മാണിയെ അവഹേളിച്ച് സി പി സുഗതൻ

ബുധന്‍, 10 ഏപ്രില്‍ 2019 (11:21 IST)
അന്തരിച്ച കെ എം മാണിയെ അവഹേളിച്ച് സി പി സുഗതൻ. കക്ഷി രാഷ്ട്രീയത്തിന് അതീതമായി അനുശോചന പ്രവാഹമാണ് എല്ലായിടത്തും. ഇതിനിടയിൽ വളരെ വ്യത്യസ്തമായാണ് സുഗതൻ തന്റെ അഭിപ്രായം ഫേസ്ബുക്കിൽ കുറിച്ചത്. കെ.എം മാണിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായ പോസ്റ്റിട്ടത്.
 
‘ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകൻ’ എന്നാണ് സുഗതൻ കുറിച്ചത്. എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ വൻ രോക്ഷമാണ് ഉയരുന്നത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അതു പ്രകടിപ്പിക്കേണ്ട സമയം ഇതല്ലെന്ന് പലരും കുറിച്ചു. ഇതോടെ പോസ്റ്റ് പിൻ‌വലിച്ച് സുഗതൻ തലയൂരി.
 
മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നു രാവിലെ 9.30-ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍നിന്ന് ആരംഭിക്കും. 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍