1955ൽ മദ്രാസ് ലോ കോളേജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം കോൺഗ്രസിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1959 മുതൽ കെ പി സി സി അംഗമായിരുന്നു കെ എം മാണി. 1964ൽ കോട്ടയം ഡി സി സി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് കെ എം ജോർജിന്റെ നേതൃത്വത്തിൽ 15 എം എൽ എമാർ കോൺഗ്രസിൽ നിന്നും പുറത്തുവന്ന് കേരള കോൺഗ്രസ് എന്ന പുതിയ പാർട്ടി രൂപികരിക്കുന്നത്
ഇത് കെ എം മാണിയുടെ രാഷ്ടീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമയിരുന്നു. 1965ലാണ് പാലാ നിയമസഭാ മണ്ഡലം രൂപികരിക്കപ്പെടുന്നത്. അന്നു മുതൽ 13 തവണ പാലയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത് കെ എം മാണിയാണ്. ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തിൽനിന്നും നിയമസഭാ സാമാജികനായി എന്ന റെക്കോർഡ് മെ എം മാണിയുടെ പേരിലാണ്.