ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി തൃശൂരില്‍ അപകടം; നിരവധി പേര്‍ക്ക് പരുക്ക്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (11:26 IST)
തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. നിരവധി പേര്‍ക്ക് പരുക്കേറ്റു. മലബാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പലരുടെയും പരുക്കുകള്‍ നിസ്സാരമാണ്. 
 
വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ചുങ്കത്തിനു സമീപം ഇന്ന് രാവിലെ 9.30 യോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article