നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ട്, ഹിറ്റ്‌ലിസ്റ്റും തയ്യാറാക്കി: കോടതിയില്‍ എന്‍ഐഎ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:11 IST)
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ. കൊച്ചി എന്‍ഐഎ കോടതിയിലാണ്  എന്‍ഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ വിഭാഗത്തിലൂടെ ഇതര സമുദായക്കാരുടെ ഹിറ്റ്ലിസ്റ്റ് ഉണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.
 
ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റന്‍ രേഖകളുടെ പരിശോധനയില്‍ പിഎഫ്ഐ നേതാക്കളുടെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍