ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ഡിസം‌ബര്‍ 2022 (09:56 IST)
1. ഒരിക്കലും നിങ്ങളുടെ പിന്‍ നമ്പര്‍ കാര്‍ഡില്‍ എഴുതിവയ്ക്കരുത്.
2. തത്സമയ ഇടപാട് അലെര്‍ട്ടുകള്‍ക്കായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
3. ഓണ്‍ലൈന്‍ അക്കൗണ്ട് ശക്തമായ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുക.
4. പോപ്പ്-അപ്പ് വിന്‍ഡോയിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ചെയ്യരുത്.
5. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന സൈറ്റുകളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. കബളിപ്പിക്കപ്പെടാന്‍ ഇടയുണ്ട്.
6. സഹായത്തിനായി ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു കോളിനും/എസ്എംഎസിനും/ഇമെയിലിനും പ്രതികരിക്കരുത്.
7. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ ഇഢഢ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍