ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ പടക്കം പൊട്ടിച്ച് ഓണാഘോഷം
കായംകുളം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ പടക്കം പൊട്ടിച്ച് ഓണാഘോഷം നടത്തിയത് വിവാദമാകുന്നു. ആംബുലൻസ് ഡ്രൈവർമാരാണ് പടക്കം പൊട്ടിച്ച ഓണാഘോഷം നടത്തിയത്.
പടക്കം പൊട്ടിച്ചത് ഓണാഘോഷങ്ങളുടെ ഭാഗമായാണ് എന്നാണ് ആശുപത്രിയിലെ ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഓണസദ്യ വിളമ്പുകയും പൂക്കളം ഇടുകയും ചെയ്‌ത സംഭവം വിവാദമായിരുന്നു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരുന്നു.