കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

എ കെ ജെ അയ്യർ
ബുധന്‍, 24 ഏപ്രില്‍ 2024 (15:53 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കു ഫീൽഡ് അസിസ്റ്റൻ്റിനും കോടതി 9 വർഷത്തെ കഠിന തടവും 40000 രൂപാ പിഴയും വിധിച്ചു.  വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിന് 15000 രൂപാ കൈക്കൂലി വാങ്ങിയതിനാണ് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസർ ആയിരുന്ന മറിയ സിസിലി, ഫീൽഡ് അസിസ്റ്റൻ്റായിരുന്ന എസ്. സന്തോഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
 
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട സ്വദേശി രാജേന്ദ്രൻ്റെ സഹോദരിയുടെ വസ്തു പോക്കുവരവ് ചെയ്യുന്നതിനാണ് ഇരുവരും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടതും വിജിലൻസ് പിടിയിലായതും. 
 
വിജിലൻസ് കോടതി ജഡ്ജ് രാജ്കുമാറാണ് വിധി പ്രസ്താവിച്ചത്.  വിജിലൻസ് തെക്കൻ മേഖലാ ഡി.വൈ. എസ് ആയിരുന്ന എ.അശോകൻ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി പ്രസ്താവിച്ചത്.
 
നെയ്യാറ്റിൻകര അമരവിള വയലിക്കോണം സ്വദേശിയാണ് കേസിലെ ഒന്നം പ്രതിയായ വില്ലേജ് ഓഫീസറായിരുന്ന മരിയ സിസിലി.

അനുബന്ധ വാര്‍ത്തകള്‍

Next Article