കൈക്കൂലിക്കേസിൽ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി

എ കെ ജെ അയ്യർ
ചൊവ്വ, 27 ഫെബ്രുവരി 2024 (18:37 IST)
ആലപ്പുഴ: അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, ഫീൽഡ് അസിസ്റ്റന്റ് അശോകൻ എന്നിവരാണ് പിടിയിലായത്.
 
പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരാം മാറ്റുന്നതിനായാണ് കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ വര്ഷം ഓഫെസ്റ്റിൽ പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിനായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഫയൽ റവന്യൂ ഡിവിഷണൽ ഓഫീസിൽ അയക്കാൻ അയ്യായിരം രൂപ കൈക്കൂലി വേണമെന്നും ആവശ്യപ്പെട്ടു.
 
തുടർന്നാണ് പരാതിക്കാരൻ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചതും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കിയതും. ഫീൽഡ് അസിസ്റ്റന്റ് അശോകൻ കൈക്കൂലി വാങ്ങിയതും  വിജിലൻസ് കൈയോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article