കൈക്കൂലി കേസില്‍ മലപ്പുറം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പാര്‍സ്‌പോര്‍ട്ട് അപേക്ഷകനില്‍ നിന്നും 50000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാളെ സി.ബി.ഐ അറസ്റ്റു ചെയ്തത്.
അപേക്ഷകനില്‍ നിന്നും രാമകൃഷ്ണന്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരത്തെ തുടര്‍ന്ന് ഇയാളെ കൈയോടെ പിടികൂടാനുള്ള നീക്കങ്ങളുമായി സി.ബി.ഐ രാവിലെ മുതലേ തയ്യാറെടുത്തിരുന്നു. തുടര്‍ന്ന് പണം അടങ്ങിയ കവര്‍ കൈമാറുന്നതിനിടെ അദ്ദേഹം താമസിക്കുന്ന ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കൈക്കൂലിയുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അമീറലി എന്നയാളും അറസ്റ്റിലായിട്ടുണ്ട്. പാസ്പോര്‍ട്ട് ഓഫീസറുടെ അറസ്റ്റിനെ തുടര്‍ന്ന് സി.ബി.ഐ പാസ്‌പോര്‍ട്ട് ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തു. പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ക്രമക്കേടുകള്‍ ഉള്ളതായി പരാതി ഉയര്‍ന്നിരുന്നു.