സിപിഎം ബ്രാഞ്ച് സെക്രട്ടറി പാടത്ത് ചെങ്കൊടി നാട്ടി. പാടം നികത്താതിരിക്കാനാണെന്ന് കരുതിയവര്‍ക്ക് തെറ്റി. കിളികളെ പറത്താനുള്ള അറ്റകൈ പ്രയോഗമാണ് കൃഷിക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി നടത്തിയത്. ചെട്ടികുളങ്ങര പഞ്ചായത്തിലെ കൊയ്പ്പള്ളി കാരാണ്മയിലാണ് സംഭവം. പിഎം കൊയ്പ്പള്ളി കാരാണ്മ 'സി' ബ്രാഞ്ച് സെക്രട്ടറി സോമനാണ് വിപ്ലവകാരികളെയും പാര്‍ട്ടി അണികളെയും ഞെട്ടിച്ച് കൊടി നാട്ടിയത്.
കൊയ്പ്പള്ളി കാരാണ്മ സംസ്‌കൃത സ്‌കൂളിന് പടിഞ്ഞാറ് ആലുംമൂട്ടില്‍ പാടത്താണ് വിളഞ്ഞ നെല്‍ക്കതിരുകള്‍ സംരക്ഷിക്കാന്‍ കര്‍ഷകനായ സോമന്‍ ചെങ്കൊടികള്‍ നാട്ടിയത്. കൊടികളിലൊന്നില്‍ സിപിഎം എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പാടത്ത് മൂന്ന് ചെങ്കൊടികള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നിലം നികത്താതിരിക്കാനാണെന്ന് ആദ്യം എല്ലാവരും കരുതിയത്. തയ്യാറായില്ല. നെല്ല് തിന്നാനെത്തുന്ന തത്തകളെ അകറ്റാനാണ് പാടത്ത് കൊടികള്‍ നാട്ടിയതെന്ന് ബ്രാഞ്ച് സെക്രട്ടറി സോമന്റെ വിശദീകരണം വന്നു.
പാര്‍ട്ടിയംഗങ്ങള്‍ പ്രതിഷേധിച്ചെങ്കിലും കൊടി മാറ്റാന്‍ ഈ ‘വിപ്ലവകാരി‘ തയാറല്ല. പാര്‍ട്ടിപരിപാടിക്കുശേഷം ഉപയോഗം കഴിഞ്ഞ ബാനറാണ് കൊടിയാക്കിയതെന്നാണ് സോമന്റെ ഭാഷ്യം.