ബ്രഹ്മപുരം തീപിടിത്തം: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് വി.ഡി.സതീശന്‍

Webdunia
ബുധന്‍, 8 മാര്‍ച്ച് 2023 (12:31 IST)
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കി പുക വ്യാപിക്കുകയാണെന്നു സതീശന്‍ പറഞ്ഞു. ഗൗരവമുള്ള സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. വിഷപ്പുക തങ്ങി നില്‍ക്കുന്നു, ആളുകള്‍ വ്യാപകമായി തലചുറ്റി വീഴുകയാണ്. വിഷപ്പുക കൊച്ചി നഗരത്തില്‍ മാത്രമല്ല സമീപ ജില്ലകളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article