നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായി

Webdunia
വെള്ളി, 19 ജൂലൈ 2019 (17:08 IST)
കൊല്ലം നീണ്ടകരയിനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. തമിഴ്നാട് സ്വദേശികളായ സൈലത്‌മാതാ എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തമായ കാറ്റിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. രാജു, ജോൺബോസ്കോ, സഹായരാജു എന്നിവരെയാണ് കാണാതായത്.
 
മൂവരും തമിഴ്നാട് നീരോടി സ്വദേശികളാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന സ്റ്റാലിൻ നിക്കോളസ് എന്നിവർ നീന്തി രക്ഷപ്പെട്ടു. തകർന്ന ബോട്ട് തീരത്തടിഞ്ഞിട്ടുണ്ട്. അതേസമയം കൊല്ലത്ത് തിരപ്രദേശത്ത് കടൽക്ഷോപം രൂക്ഷമായി. ആലപ്പാട് നിരവധി വീടുകളിൽ വെള്ളം കയറിയിരിക്കുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article