കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി നഷ്ടമായി. കാക്കയങ്ങാടാണ് സംഭവം. മുക്കോലപ്പുരയില്‍ സന്തോഷിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകർന്നു.
ആർ എസ് എസ് പ്രവർത്തകനായ സന്തോഷ് വീടിനകത്തുനിന്നും ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനം നടന്നു എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരണ് സന്തോഷിനെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും ശരീരത്തിലും ഇയാൾക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്.
സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും എന്നും മുഴക്കുന്ന് പൊലീസ് വ്യക്തമാകീ.