കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ ദൈവം ചോദിക്കും: ശരത് ചന്ദ്രപ്രസാദ്

Webdunia
വ്യാഴം, 31 ജൂലൈ 2014 (16:21 IST)
ബ്ലാക്മെയില്‍ കേസില്‍ തന്നെ കുടുക്കാന്‍ നടക്കുകയാണെന്നും അതിനു പിന്നില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ ദൈവം ചോദിക്കുമെന്ന് ശരത് ചന്ദ്രപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്,ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. മാധ്യമങ്ങളോടു പറഞ്ഞ അതേ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരോടും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞത്.

ശരത്ചന്ദ്ര പ്രസാദിന്റെ ഓഫീസില്‍ എത്തിയാണ് കൊച്ചി അസി. കമ്മീഷണര്‍ റെക്‌സ് ഗോപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പ്രതി ജയചന്ദ്രന്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് ശരത് ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലായിരുന്നു.