കോടികളുടെ കള്ളപ്പണവുമായി മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 17 ഫെബ്രുവരി 2023 (09:55 IST)
മലപ്പുറം: മതിയായ രേഖകളില്ലാതെ കാറിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാർ ഡ്രൈവറായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗണേഷ് ജ്യോതിറാം യാദവ്, ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപാന്ദ് യാദവ്, പ്രദീപ് നൽവാഡെ എന്നിവരാണ് പിടിയിലായത്.

വാഹന പരിശോധന നടത്തവേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണയിലെ തൂതയിൽ വച്ചാണ് ചെർപ്പുളശേരി ഭാഗത്തു നിന്നെത്തിയ കാർ തടഞ്ഞു പരിശോധന നടത്തിയതും പണം കണ്ടെത്തിയതും. കാറിന്റെ സ്റ്റീയറിങ് വീലിന്റെ താഴെയുള്ള ഡാഷ്ബോർഡിനടുത്തതായി പ്രത്യേകം തയാറാക്കിയ അറയിൽ നിന്നാണ് 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.

കോയമ്പത്തൂരിൽ നിന്നാണ് പണം എത്തിച്ചത് എന്നാണു പ്രതികൾ മൊഴി നൽകിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article