എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ല, രവീന്ദ്രന്റെ മരണത്തില്‍ പങ്കുമില്ല - ബിന്ധ്യാസ്

Webdunia
ചൊവ്വ, 12 ഓഗസ്റ്റ് 2014 (14:52 IST)
സജിയുടെ പരാതിയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നതെന്ന് ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ധ്യാസ്. താന്‍ എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്നും. രവീന്ദ്രന്റെ മരണത്തില്‍ പങ്കുണ്ടെന്ന് പൊലീസിന് മുമ്പാകെ പറഞ്ഞിട്ടില്ലെന്നും ബിന്ധ്യാസ് പറഞ്ഞു.

ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികളായ ജയചന്ദ്രന്‍, റുക്‌സാന, ബിന്ധ്യാസ് എന്നിവരെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ബിന്ധ്യാസ് ആരോപണങ്ങള്‍ നിഷേധിച്ചത്.

ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണംതട്ടല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.