വിവാഹം നടക്കാത്തതിന് മന്ത്രവാദം; ഹോമകുണ്‌ഠം കത്താന്‍ മന്ത്രവാദി പെട്രോളൊഴിച്ചു, സമീപത്തിരുന്ന പെണ്‍കുട്ടി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ - സംഭവം വടകരയില്‍

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (16:11 IST)
വിവാഹം നടക്കുന്നതിനായി നടത്തിയ മന്ത്രവാദത്തിനിടയില്‍ യുവതിക്ക് പൊള്ളലേറ്റു. വടകര പുരമേരി സ്വദേശി ഷെമീനയ്‌ക്കാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലായ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രവാദം നടത്തിയ നജ്‌മക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

ഷെമീനയുടെ വിവാഹം നടക്കാന്‍ താസിച്ചതോടെ പ്രശ്‌നപരിഹാരത്തിനായി പുറമേരിയിലെ യുവതിയുടെ വീട്ടില്‍ വച്ച് മന്ത്രവാദം നടത്തുകയായിരുന്നു. വീട്ടുകാര്‍ മുന്‍ കൈയെടുത്ത് നടത്തിയ പൂജയ്‌ക്കായി ഒരുക്കിയ ഹോമകുണ്ഠത്തില്‍ തീ ആളിക്കത്തുന്നതിനായി നജ്‌മ പെട്രോളൊഴിക്കുകയായിരുന്നു.

പെട്രോളൊഴിച്ചതോടെ തീ ആളിപ്പടരുകയും സമീപത്തുണ്ടായിരുന്ന ഷെമീനയുടെ വസ്‌ത്രത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
ഉടന്‍ തന്നെ തീ അണച്ചെങ്കിലും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Article