വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേന ബി ജെ പിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബി ജെ പിയുടെ ബി ടീമാകാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും ഇതിന്റെ ഉദ്ദേശ്യ ലക്‌ഷ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായാണ ഗുരുവിനെ കൂട്ടു പിടിച്ച് വിഭാഗീയതയ്ക്ക് ശക്തി കൂട്ടാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം വിജയിക്കില്ല. ബി ഡി ജെ എസ് ആർ എസ് എസിന്‍റെയും ബി ജെ പിയുടെയും റിക്രൂട്ടിങ് ഏജൻസിയാണ്.
സമത്വമുന്നേറ്റ യാത്ര കേരളത്തിന്‍റെ സമത്വത്തിന് വേണ്ടിയുള്ളതാണെന്ന വെള്ളാപ്പള്ളിയുടെ വാദം ജനങ്ങൾ വിശ്വസിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നൈ വെള്ളപ്പൊക്ക ദുരന്തത്തിന് ആവശ്യമായ സഹായങ്ങൾ തമിഴ്നാട് സർക്കാരുമായി ആലോചിച്ച് ചെയ്തിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകൾ ഇതിനകം സർവീസ് നടത്തുന്നുണ്ട്. കൂടുതൽ സര്‍വ്വീസുകൾ ആവശ്യമുണ്ടെങ്കിൽ അധികൃതരുമായി കൂടിയാലോചിച്ച് വേണ്ട തീരുമാനങ്ങളെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.