ബിജെപി ഓഫീസ് ആക്രമിച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയെന്ന് ഇപി ജയരാജന്‍

വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (14:09 IST)
തിരുവനന്തപുരത്ത് ബി ജെ പി ഓഫീസിനു നേര നടന്ന ബോംബ് ആക്രമണത്തെക്കുറിച്ച് അന്വേഷണറിപ്പോര്‍ട്ട് തേടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. കേന്ദ്രസര്‍ക്കാര്‍ നടപടി ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.
 
ബി ജെ പി ഓഫീസ് ആക്രമിക്കപ്പെട്ടതില്‍ വിശദീകരണം തേടിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. വിശദീകരണം ചോദിച്ചവര്‍ പിന്നീട് ജനങ്ങളോട് മാപ്പു പറയേണ്ടി വരും. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെ എടുത്തുചാടി പെരുമാറുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക