സംസ്ഥാനത്ത് ബിജെപി വര്‍ഗീയ വത്കരണ ശ്രമങ്ങള്‍ നടത്തുന്നു: ഹൈദരലി തങ്ങള്‍

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (17:46 IST)
സംസ്ഥാനത്ത് ബിജെപി ശക്തമായ രീതിയില്‍ വര്‍ഗീയ വത്കരണ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സിപിഎമ്മിന്റെ നയമില്ലായ്‌മ ബിജെപിയുടെ വര്‍ഗീയ വത്കരണ ശ്രമങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃസംഗമം ടാഗോര്‍ സെന്‍റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈദരലി തങ്ങള്‍.

കേരളം മതഭ്രാന്തന്മാരുടെ നാടായി തീരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ത്രമന്ത്രിയുമായ എകെ ആന്റണി വെള്ളിയാഴ്‌ച പറഞ്ഞിരുന്നു. അപകടകരമായ അവസ്ഥയിലൂടെയാണ് കേരളത്തിലെ മതവികാരം കടന്നു പോകുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞു ഗുരുദേവന്‍ നയിച്ച നാട്ടില്‍ ജാതിഭ്രാന്തും മതഭ്രാന്തും കൂടിവരുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

കേരളാത്തിലെ ജാതിഭ്രാന്തും മതഭ്രാന്തും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെ മടിയും ഭയവുമാണെന്നും ആന്റണി പറഞ്ഞിരുന്നു.