ആലപ്പുഴയില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തി. ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലിനെ(46) യാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ പരിസരവാസികളാണ് വീട്ടുമുറ്റത്ത് വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
രണ്ട് വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.