കോഴിക്കോടിന് പിന്നലെ മലപ്പുറത്തും പക്ഷിപനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്ത് ഒരു വീടിനോട് ചേർന്ന് നടത്തുന്ന ഫാമിലെ കോഴികളെയാണ് പക്ഷിപ്പനി ബാധിച്ച് ചത്തതായി സ്ഥിരീകരിച്ചത്.തുടർന്ന് ചത്ത കോഴികളുടെ സാംമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്ക് ഇത്തരത്തിൽ പരിശോധനയ്‌ക്ക് അയച്ച മൂന്ന് സാമ്പിളുകളിൽ രണ്ടെണ്ണവും പോസിറ്റീവാണെന്നാണ് വിവരം.
ജില്ലയിൽ പക്ഷിപനി സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. നേരത്തെ കോഴിക്കോടിലെടുത്ത തീരുമാനത്തിന് സമാനമായി പാലത്തിങ്ങൽ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്നുകളയാനാണ് തീരുമാനം. ഇതിനുള്ള തീയ്യതിയും സമയവും ഉടനെ തന്നെ തീരുമാനിക്കും.