തിങ്കളാഴ്ച രാവിലെ പത്തേകാലിനാണ് സംഭവം. കോട്ടക്കലിൽ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസിൽ പറപ്പൂർ തറയിട്ടാൽ ഭാഗത്ത് വെച്ച് യാത്രക്കാരിൽ നിന്ന് ടിക്കറ്റ് തുക വാങ്ങുന്നതിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അതേബസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.