ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2023 (15:49 IST)
മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വസത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ബിനോയ് വിശ്വസത്തെ ഡി.രാജ നിര്‍ദേശിച്ചപ്പോള്‍ മറ്റാരും എതിര്‍ത്തില്ല. 
 
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നേരത്തെ ബിനോയിയെ ആക്ടിങ് സെക്രട്ടറിയായി കേന്ദ്ര നേതൃത്വം നിയോഗിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article