15 ആനകൾ!, തൃശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരമൊരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം ബോർഡ്

വ്യാഴം, 28 ഡിസം‌ബര്‍ 2023 (13:21 IST)
അടുത്തയാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം സംഘടിപ്പിക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം. പൂരം പ്രദര്‍ശനത്തിന്റെ തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വവുമായി തര്‍ക്കമാവുകയും ശേഷം തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാവുകയും ചെയ്ത വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പാറമേക്കാവിന്റെ ലക്ഷ്യം.
 
ജനുവരി മൂന്നിന് പ്രധാനമന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് മിനി പൂരമൊരുക്കാനാണ് പാറമേക്കാവ് ദേവസ്വം സുരക്ഷാ അനുമതി തേടിയത്. അനുമതി ലഭിച്ചാല്‍ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്തി മിനിപൂരം നടത്താനാണ് തീരുമാനം. നിലവില്‍ പൂരപ്രദര്‍ശനത്തിന്റെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായുള്ള തര്‍ക്കം നിലനില്‍ക്കവെ ബിജെപി തൃശൂര്‍ പൂരത്തിനൊപ്പമാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമവും ബിജെപി ആരംഭിച്ചിട്ടുണ്ട്. അതേസമയം മോദിയുടെ വരവിനോട് അനുബന്ധിച്ച് രണ്ട് ലക്ഷം സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കേരള ബിജെപി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍