മയക്കുമരുന്ന് കടത്ത് കേസ്: ബിനീഷ് കോടിയേരിയെ ബെംഗലൂരു ഇ‌ഡി ചോദ്യം ചെയ്യും

Webdunia
ശനി, 3 ഒക്‌ടോബര്‍ 2020 (16:15 IST)
ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ്  ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷിന് നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
 
2015 ൽ അനൂപ് മുഹമ്മദിന് കമ്മനഹള്ളിയിൽ ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകി സഹായിച്ചെന്നാണ് എൻസിബിക്ക് നൽകിയ മൊഴി. കേസിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരു ഇഡിയും കേസെടുത്തത്. നിലവിൽ കർണാടക പോലീസിലെ രണ്ട് വിഭാഗങ്ങളും രണ്ട് കേന്ദ്ര ഏജൻസികളുമാണ് ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article