ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസിബി) അറസ്റ്റുചെയ്‌തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി അധികൃതര്‍ അറസ്റ്റു രേഖപ്പെടുത്തിയത്. നിലവിലുള്ള കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.
രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ഓഗസ്റ്റില്‍ എന്‍.സി.ബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നത്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും കേസിൽ രണ്ടാം പ്രതിയുമായ അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായതെന്നാണ് സൂചന. തനിക്ക് സാമ്പത്തിക സഹായം നല്‍കിയത് ബിനീഷാണെന്ന മൊഴി അനൂപ് മുഹമ്മദ് നല്‍കിയിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബിനീഷിനെ എൻസിബി ഓഫീസിലേക്ക് ചോദ്യംചെയ്യലിനായി കോണ്ടുപോകും.ബിനീഷ് കൊടിയേരിയും അനൂപ് മുഹമ്മദും ലഹരി മരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം