ഇഡി അറസ്റ്റിനെതിരെ ബിനീഷ് നാളെ കർണാടക ഹൈക്കോടതിയിൽ, കേസ് നാളെ പരിഗണിക്കും

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (18:07 IST)
എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ കേസ് നൽകി. കേസ് നാളെ കോടതി പരിഗണിക്കും.തെളിവുകൾ സമർപ്പിക്കാൻ ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി.
 
ബിനീഷിന്റെ സാമ്പത്തിക ഇടപാടുകൾ മാത്രം പരിഗണിചുകൊണ്ടുള്ള ഇ‌ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.അതേസമയം മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത ബിനീഷിനെ എൻസിബി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുഹമ്മദ് അനൂപിന്‍റെ മയക്ക് മരുന്നിടപാടുകളെ കുറിച്ച് ബിനീഷിന് നേരത്തെ അറിവുണ്ടായിരുന്നു എന്ന് തെളിയുകയാണെങ്കിൽ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും ബിനീഷിനെ അറസ്റ്റ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article