തിരുവനന്തപുരം: അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ്(16) മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വഴയില വളവില്‍വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്ന് തെന്നിമാറി സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കയറി മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു. മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.