ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പതിനഞ്ചുകാരന്‍ പൊലീസ് വലയിലായി. വെങ്ങാന്നൂര്‍ സ്വദേശി സുരേഷിന്‍റെ വീട്ടുമുറ്റത്തു വച്ചിരുന്ന ബൈക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് 15 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. വിഴിഞ്ഞം പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൂങ്കുളം ഭാഗത്ത് ഇതേ നമ്പരിലുള്ള ഒരു ബൈക്ക് ഓടുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പതിനഞ്ചുകാരന്‍റെ വീട്ടില്‍ നിന്നും ബൈക്ക് കണ്ടെത്തി.
തനിക്ക് ഈ ബൈക്ക് ഒരു ചേട്ടന്‍ ഓടിക്കാന്‍ തന്നതാണെന്നും ഓണം കഴിഞ്ഞു ബൈക്ക് തിരിച്ച് നല്‍കിയാല്‍ മതിയെന്നും 15 കാരന്‍ വീട്ടുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബാലനെ കൌണ്‍സിലിംഗിന് അയച്ചതായി പൊലീസ് വെളിപ്പെടുത്തി.