ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി പരിഗണിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ബിജു രമേശ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്ന വിവരം വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ കോടതിയെ അറിയിക്കും. ബാര്‍കോഴക്കേസിലെ വസ്തുതാ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്നലെ കൈമാറി.രണ്ടു മാസത്തിനുള്ളില്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നത്.