എക്സൈസ് മന്ത്രി കെ. ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും രംഗത്ത്. ബാബു പണം വാങ്ങിയെന്നും മൂന്നുപേര്‍ ചേര്‍ന്നാണു ബാബുവിന് പണം നല്‍കിയതെന്നും തന്റെ വീട്ടിലല്ല ഹോട്ടലിലാണു ബാബു വന്നതെന്നും ബിജു രമേശ് പറഞ്ഞു.
കോടികളോടുള്ള ആര്‍ത്തി അവസാനിക്കാത്തതിനാലാണ് ജോസ് കെ.മാണി ഒരു കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്.ഡി.പിയും ശ്രീനാരായണ ധര്‍വേദിയും അഴിമിക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോഴ നല്‍കിയെന്ന് പറയപ്പെടുന്ന പത്ത് കോടി രൂപ എവിടെവെച്ച്, എപ്പോള്‍, ആരോട്, എങ്ങനെ വാങ്ങി എന്ന് ബിജു വെളിപ്പെടുത്തണമെന്ന് കെ ബാബു ആവശ്യപ്പെട്ടിരുന്നു .ഇതുകൂടാതെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജു രമേശിന് തന്നോടുള്ള തീര്‍ത്താല്‍ തീരാത്ത പകയാണെന്നും കെ ബാബു പറഞ്ഞിരുന്നു.