വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ഗുരുതര ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത്. വിന്‍സന്‍ എം പോള്‍ ഇടപെട്ട് കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണം അട്ടിമറിക്കുവെന്ന് ബിജു രമേശ് ആരോപിച്ചു.
കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന ജേക്കബ് തോമസിനെ മാറ്റി പകരം വിന്‍സന്‍ എം പോള്‍ നേരിട്ട് കേസില്‍ ഇടപെടുകയാണെന്നും കെ. ബാബുവിനെതിരായി മൊഴി നല്‍കാന്‍ വിന്‍സന്‍ എം പോള്‍ സമ്മതിക്കുന്നില്ലെന്നും ബിജു രമേശ് ആരോപിച്ചു. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.