തെളിവെടുപ്പിന് ബിജുവിനെ കൊണ്ടുപോയത്; സോളാര്‍ കമ്മീഷനെതിരെ ഹൈക്കോടതി

ചൊവ്വ, 15 ഡിസം‌ബര്‍ 2015 (13:57 IST)
സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷനെതിരെ ഹൈക്കോടതി. കേസിലെ പ്രതിയായ ബിജു രാധാകൃഷ്‌ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് സെഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
 
ബിജു രാധാകൃഷ്‌ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് നിയമപരമായല്ല. കോടതി അനുമതി ഇല്ലാതെയാണ് 
തെളിവെടുപ്പിനു കൊണ്ടു പോയത്.
 
തെളിവെടുപ്പിനു കൊണ്ടു പോയപ്പോള്‍ കൊലക്കേസ് പ്രതിയെ കൊണ്ടു പോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സെഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് കൊണ്ടുപോയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
 
സോളാര്‍ കമ്മീഷന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സോളാര്‍ കേസില്‍ പണം നഷ്‌ടപ്പെട്ട ഒരാള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

വെബ്ദുനിയ വായിക്കുക