നടി ഭാവന വിവാഹിതയായി. കന്നഡ സിനിമാ നിർമാതാവ് നവീൻ ആണ് ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നടിമാരായ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേസമയ, ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.