പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നടി ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി തീര്‍പ്പാക്കി. നടിക്ക് പൊലീസ് സുരക്ഷയില്ല, പകരം സ്വന്തം നിലയിൽ സുരക്ഷ ഉറപ്പാക്കാമെന്ന സർക്കാർ നിലപാട് നടി അംഗീകരിച്ചു.
നടി സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ല. വെടിവയ്പ്പ് നടന്ന ബ്യുട്ടിപാര്‍ലറിനു മതിയായ സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അധോലോക നായകന്‍ രവി പൂജാരിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്ന് ലീന ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലീനയ്ക്ക് ആയുധങ്ങളോട് കൂടിയ രണ്ട് സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ഉണ്ടെന്നും അത് തുടരുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലീനയും ഇക്കാര്യം അംഗീകരിച്ചതോടെയാണ് ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.