കളിമുറിയില്‍ ഒളിഞ്ഞുനോക്കിയ മദ്ധ്യവയസ്കന്‍ പിടിയില്‍

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (18:02 IST)
യുവതിയുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുപ്പൂര് പാലം ജംഗ്ഷനടുത്ത് പുണര്‍തം വീട്ടില്‍ ശശികുമാര്‍ എന്ന 49 കാരനാണു പൊലീസ് പിടിയിലായത്.
 
അടുത്ത ബന്ധുവായ യുവതിയുടെ കുളിമുറിയില്‍ ഒളിഞ്ഞു നോക്കി എന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് മദ്ധ്യവയസ്കനെ വലിയമല പൊലീസ് പിടികൂടിയത്. പ്രതി ഇതിനു മുമ്പും ഇത്തരത്തില്‍ ശല്യം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
 
നെടുമങ്ങാട് സി.ഐ സ്റ്റുവര്‍ട്ട് കീലറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അരുണിന്‍റെ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.