ബാറുകള്‍ തുറക്കും, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതല്‍ ഇളവുകളിലേക്ക്, നാളെ അവലോകന യോഗം

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (08:02 IST)
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ഭീതി അകലുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. ബാറുകള്‍ പൂര്‍ണ്ണമായി തുറക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിക്കും. ബാറുകളില്‍ നിലവില്‍ റീട്ടെയില്‍ മദ്യവില്‍പ്പന മാത്രമാണ് നടക്കുന്നത്. ഇരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല. 
 
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച കോവിഡ് അവലോകന യോഗം ചേരും. ഈ യോഗത്തില്‍ ആയിരിക്കും കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍