ശനിയാഴ്‌ച്ച പ്രവർത്തി ദിവസം, ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയേക്കും

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (20:21 IST)
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചന. നാളത്തെ അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാനത്ത് എല്ലാ സർക്കാർ ഓഫീസുകളും ശനിയാഴ്‌ച്ച പ്രവർത്തി ദിവസമാക്കി.
 
കൊവിഡിനെ തുടർന്ന് നിർത്തിവെച്ച പഞ്ചിങ് ഉപയോഗിച്ചുള്ള ഹാജർ പുനരാരംഭിക്കും. കാർഡ് ഉപയോഗിച്ചായിരിക്കും പഞ്ചിങ്. ബയോ മെട്രിക് പഞ്ചിങ് പിന്നീട് പുനരാരംഭിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളും നാളെ ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍