കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷയാത്രയ്ക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതിന് തെളിവുകള്‍ പുറത്ത്.
തൃശൂര്‍ ജില്ലയിലെ ഒരു ബാറുടമയില്‍ നിന്ന് 5000 രൂപ പിരിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ ബാറുടമയില്‍ നിന്നു പണം പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത് സംബന്ധിച്ച് തൃശൂര്‍ ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും വി എം സുധീരന്‍ അറിയിച്ചു.