സുധീരനെതിരെ ആഞ്ഞടിച്ച് ബാറുടമകള്‍

Webdunia
ചൊവ്വ, 8 ജൂലൈ 2014 (11:39 IST)
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ബാറുടമകള്‍. കെപിസിസി നിലപാടില്‍ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിച്ചത് സുധീരന്റെ പ്രതിഛായക്ക് വേണ്ടിയാണെന്നാണ് ബാറുടമകള്‍ കുറ്റപ്പെടുത്തിയത്.

തുറന്നിരിക്കുന്ന ബാറുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവരെന്നും സുധീരനെ പേരെടുത്തു പറയാതെ ബാറുടമകള്‍ കുറ്റപ്പെടുത്തി. ഐഎംഎ ആസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണം.

മദ്യനയത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളണമെന്നും ബാറുടമകള്‍ സത്യവാങ്മൂല്യത്തില്‍ ആവശ്യപ്പെട്ടു.