ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് ഹൈക്കോടതി. ഈ വിഷയത്തില്‍ ജനതാത്‌പര്യം മുന്‍നിര്‍ത്തിയാകണം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്‌തമാക്കി. സംസ്ഥാനത്ത് മദ്യ നയത്തില്‍ വ്യക്തമായ തീരുമാനമാകാതെ നീണ്ടു പോകുന്നതിനെ കുറ്റപ്പെടുത്തിയായിരുന്നു ഹൈക്കോടതിയുടെ ഈ രൂക്ഷവിമര്‍ശനം.
ജനങ്ങളുടെ ഇഷ്ടമാണ് പ്രധാനമെങ്കില്‍ സര്‍ക്കാരിന് ഇനിയും ആറ് ആഴ്‌ചയുടെ സമയം ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ ചിലരുടെ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും കോടതി പറഞ്ഞു. 418 ബാറുകളാണ് സംസ്‌ഥാനത്ത്
നിലവാരമില്ലെന്ന കാരണത്താല്‍ അടഞ്ഞു കിടക്കുന്നത്.