മദ്യനയം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു: സുധീരന്‍

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (16:23 IST)
സംസ്ഥാനത്ത് പ്രഖ്യാപിച്ച മദ്യ നയം അട്ടിമറിക്കാന്‍ ചില ഭാഗത്തുനിന്ന് ശ്രമം നടക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. മദ്യനയം ചിലര്‍ മത-സാമുദായിക വിഷയമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തില്‍ അനാവശ്യമായ തര്‍ക്കങ്ങളും ചര്‍ച്ചകളും നടത്തി ചിലര്‍ യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായും. ഈ നീക്കങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്യ നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിരുന്നു.