ബാറില്‍ തട്ടി മിഷന്‍ 676 മുടങ്ങി

Webdunia
വെള്ളി, 4 ജൂലൈ 2014 (17:01 IST)
സംസ്ഥാന സര്‍ക്കാരും കൊണ്‍ഗ്രസ് നേതൃത്വം ബാര്‍ ലൈസന്‍സില്‍ തട്ടീന്‍ ഉടക്കിയതോടെ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച മിഷന്‍ 676 തുടങ്ങിയിടത്തു തന്നെ. നാലുമാസമായിട്ടും കാര്യമായ പുരോഗതി പദ്ധതി കൈവരിച്ചിട്ടില്ല. 
 
കഴിഞ്ഞ ഫെബ്രുവരി 28നാണ് മിഷന്‍ 676 പ്രഖ്യാപിച്ചത്. യുഡിഎഫ് സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ 676 ദിവസങ്ങളാണ് പദ്ധതിയുടെ പേരു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇതിനുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട പരിപാടികള്‍ വളരെ ആസൂത്രണത്തോടെ തയ്യാറാക്കുകയും ചെയ്തു. 
 
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി ബാര്‍ ലൈസന്‍സ് പ്രശ്നം ഉടലെടുക്കുകയായിരുന്നു. പ്രശ്നത്തില്‍ ഭരണകൂടവും പാര്‍ട്ടിയും രണ്ടുതട്ടിലായതൊടെ ഇവര്‍തമ്മില്‍ ശീത സമരവും തുടങ്ങി. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, സബര്‍ബന്‍ റെയില്‍വേ, മോണോ റെയില്‍, ദേശീയ ജലപാത, വിദ്യാര്‍ത്ഥി സംരംഭക പദ്ധതികള്‍ എന്നിവയാണ് നവരത്‌നയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, വൈദ്യുതി തുടങ്ങിയ ബൃഹത് പദ്ധതികളാണ് മിഷനില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.
 
എന്നാല്‍ മെട്രോ നീര്‍മ്മാണം പോലും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ബാര്‍ വിഷയം പ്രതിബന്ധമായി. കൂടാതെ സര്‍ക്കാര്‍ മദ്യലൊബിക്കൊപ്പമാണെന്ന പ്രചാരണങ്ങളും വന്നതൊടെ സര്‍ക്കാര്‍ മറ്റുവിഷയങ്ങള്‍ മറ്റിവച്ച് ഇതിനു പിന്നാലെയുമായി.