സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും ഓശാന പാടുന്നതല്ല സഭയുടെ രീതിയെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ. അതു പോലെ തന്നെ കുര്‍ബാനക്കുള്ള വീഞ്ഞ് ക്രിസ്ത്യന്‍ സഭയ്ക്ക് ഒഴിവാക്കാന്‍ പറ്റിലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് മദ്യനയം വന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ കുര്‍ബാനയ്ക്ക് നല്‍കുന്ന വീഞ്ഞും ലഭ്യത കുറക്കണമെന്ന് പറയുന്ന മദ്യനയവും തമ്മില്‍ താരതമ്യമില്ലെന്നും കാതോലിക്കാ ബാവ വ്യക്തമാക്കി. മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് തെറ്റല്ല. തെറ്റ് തിരുത്തുന്നതിന് വേണ്ടിയാണ് സഭ ശക്തമായ നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സഭ ഒരു രാഷ്ട്രീയ സംഘടനയുടേയും പോഷകസംഘടനയുടെയും വക്താവല്ലെന്നും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയ്ക്കാണ് നരേന്ദ്രമോഡിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയുമായി മാത്രമേ സംസാരിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ പറഞ്ഞു.