സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതുകൊണ്ട് മാത്രം മദ്യനയം വിജയിക്കില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. അതിനാല്‍ മദ്യനിരോധനത്തിന് ആഹ്വാനം ചെയ്തവരും മദ്യനയം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങളമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സമൂഹത്തെ വിശ്വാസത്തിലെടുത്താണ് മദ്യനയം നടപ്പാക്കിയതെന്നും ഇത് വിജയിപ്പിക്കാന്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.
മദ്യലഭ്യത കുറച്ച് ക്രമേണ നിരോധനം നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സമൂഹം സഹകരിച്ചില്ലെങ്കില്‍ ഫലം മറിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവര്‍ജന ബോധവത്കരണ വാരാചരണത്തിന്റയും ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള സര്‍വേയുടേയും ഉദ്ഘാടന ചടങ്ങിലുമാണ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ഒരേ നിലപാട് സ്വീകരിച്ചത്.