ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രിയുടെ തന്ത്രം; മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞെന്നും പിണറായി വിജയന്‍
ബാര്‍കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ മലക്കം മറിച്ചില്‍ മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജിലൻസിന്‍റെ മലക്കം മറിച്ചിൽ മുഖ്യമന്ത്രിയുടെ തന്ത്രമാണ്. കള്ളക്കളി മനസിലാക്കിയത് കൊണ്ടാണ് കോടതി കൂടുതൽ റിപ്പോർട്ട് തേടിയത്. ഇതോടെ, മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞതായും പിണറായി പറഞ്ഞു.
താൽപര്യമുള്ളവരിൽ നിന്നു മാത്രമാണ് വിജിലൻസ് മൊഴി ശേഖരിച്ചത്. കെ എം മാണിയെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാൻ വിജിലൻസിന് മേൽ കടുത്ത സമ്മർദമുണ്ട്. എന്നാല്‍, വിജിലൻസ് കോടതി നടപടി സംസ്ഥാന സർക്കാരിനെതിരാണെന്നും പിണറായി പറഞ്ഞു.