ബാര്‍ കോഴ കേസ്: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്

Webdunia
വെള്ളി, 29 മെയ് 2015 (12:08 IST)
മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബാറുടമ ബിജു രമേശ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു.