ബാര്‍കോഴ: ശങ്കർ റെഡ്ഢിക്കും സുകേശനുമെതിരെ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (12:35 IST)
ബാർ കോഴക്കേസിൽ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്.
വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഢി, എസ് പി ആർ സുകേശന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
 
ബാ‍ര്‍കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. 45 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. 
 
 
Next Article