മദ്യനയം പാളിപ്പോയി; സര്‍ക്കാരിനെതിരെ മുരളീധരന്‍

Webdunia
ശനി, 8 നവം‌ബര്‍ 2014 (13:37 IST)
സര്‍ക്കാരിന്റെ മദ്യനയത്തെയും ബാര്‍ വിഷയത്തെയും കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ മുരളീധരന്‍ രംഗത്ത്. നിലവില്‍ ബാര്‍ വിഷയം വഷളായിരിക്കുകയാണ്, ഈ സാഹചര്യത്തിന് കാരണം സര്‍ക്കാരിന്റെ പാളിപ്പോയ മദ്യനയമാണെന്നും മുരളീധരന്‍ ആരോപിച്ചു.

ബാറുകള്‍ പൂട്ടുന്നത് അപ്രായോഗികമാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അന്ന് ഞങ്ങളെയെല്ലാം മദ്യ ലോബിയുടെ ഭാഗമാക്കി തീര്‍ത്ത് നിശബ്ദരാക്കാനാണ് ശ്രമം നടന്നതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം ബാര്‍ കോഴ ആരോപണം കൊണ്ട് സര്‍ക്കാരിനെ ഇടിച്ചു താഴ്ത്താനാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പിനും സര്‍ക്കാര്‍ ശ്രമിച്ചില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ പരിധിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് അന്വേഷണ സംഘം തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.